പുതിയ ന്യൂന മർദ്ദം, കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി; കേരളത്തിൽ മൂന്ന് ദിവസം കൂടി നിലവിലെ മഴ തുടരും

Published : Jul 06, 2025, 11:24 AM IST
Kerala Rain

Synopsis

കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ മധ്യ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ - ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്. അറബികടലിൽ ഗുജറാത്ത്‌ മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ മധ്യ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും. ഇന്നും ഒൻപതാം തീയിതിയും ഒറ്റപ്പെട്ട ശക്തമായ മഴത്തുള്ള സാധ്യതയുണ്ട്. ഇന്നും, ഒൻപതാം തീയിയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രളയ സാധ്യത മുന്നറിയിപ്പ്

ഉപ്പള നദിയുടെ (കാസർഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക. സംസ്ഥാന ജലസേചന വകുപ്പിൻറെ കാസറഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

പുറപ്പെടുവിച്ച സമയവും തീയതിയും: 10.30 AM; 06/07/2025

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു, കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം
തീ പിടിക്കുന്ന ആവേശം! ആകാശംമുട്ടുന്ന പപ്പാഞ്ഞികൾ റെഡി; പുതുവർഷം ആഘോഷമാക്കാൻ കൊച്ചിയും കോവളവും