മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

Published : Jun 08, 2026, 09:23 PM IST
Yusuff Ali Mundathicode Help

Synopsis

തൃശൂർ മുണ്ടത്തിക്കോട് ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് കൈമാറിയത്. എം എ യൂസഫലിയുടെ ഇടപെടലിന് നന്ദി അറിയിച്ച് മന്ത്രി കെ മുരളീധരൻ. 

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ സഹായധന വിതരണം നിർവഹിച്ചു.

അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവുമാണ് എം എ യൂസഫലി പ്രഖ്യാപിച്ചത്‌. ദുരിത ബാധിതർക്കായി ഇടപെട്ട ലുലു ഗ്രൂപ്പിന്റെയും ചെയർമാൻ യുസഫലിയുടെയും ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി നന്ദി പ്രകാശിപ്പിച്ചു.

വെടിക്കെട്ട് നിർത്തലാക്കുന്ന തീരുമാനം സർക്കാരിന്റെ നയമല്ലന്നെന്നും ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടെ നിർത്തുന്നതാണ് സർക്കാർ നയമെന്നും മന്ത്രി വ്യെക്തമാക്കി. ചടങ്ങിൽ തൃശൂർ എംഎൽഎ രാജൻ പല്ലൻ, തൃശൂർ എഡിഎം ആർ മനോജ് , ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, സിഎംഡി. സെക്രട്ടറി ഇ എ ഹാരീസ്, മീഡിയ ഹെഡ് എൻ ബി സ്വരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; ബജ്ജിക്കടയിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം
ചെന്നൈ എഗ്മോർ-കൊല്ലം എക്സ്‌പ്രസിലെ യാത്രക്കാരൻ, തുണി സഞ്ചിയിൽ പൊതിഞ്ഞ് കടത്തിയത് 18 ലക്ഷം, രേഖകളില്ല; അറസ്റ്റിൽ