ചെന്നൈ എഗ്മോർ-കൊല്ലം എക്സ്‌പ്രസിലെ യാത്രക്കാരൻ, തുണി സഞ്ചിയിൽ പൊതിഞ്ഞ് കടത്തിയത് 18 ലക്ഷം, രേഖകളില്ല; അറസ്റ്റിൽ

Published : Jun 08, 2026, 02:34 PM IST
illegal money seized in kerala

Synopsis

പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഗോവിന്ദ രാജുവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 18,62,500 രൂപ കണ്ടെത്തിയത്. തുണി സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു പണം.

കൊല്ലം: രേഖകളില്ലാതെ ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ചെന്നൈ എഗ്മോർ - കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഗോവിന്ദ രാജുവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 18,62,500 രൂപ കണ്ടെത്തിയത്. തുണി സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ നോട്ടുകെട്ടുകളായാണ് സഞ്ചിയിൽ പണം സൂക്ഷിച്ചിരുന്നത്.

റെയിൽവേ എസ്.പി.യുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുമെന്നും വരും ദിവസങ്ങളിൽ ട്രെയിനുകളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു. രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി പുത്തൂർ സ്വദേശിയെ കൊല്ലത്തേക്കുവന്ന ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ പറമ്പിൽ പച്ചക്കറി കൃഷിക്കൊപ്പം കണ്ടെത്തിയത് ആറടിയുളള 10 കഞ്ചാവ് ചെടികൾ
മകനെ സ്കൂളിലാക്കാൻ പോകവെ കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം, മകനും പരിക്ക്; സൂര്യനെല്ലിയിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ