
കൊല്ലം : മടത്തറയിൽ ബെവ്‌കോ ഔട്ട്ലെറ്റിലെ മാനേജറെ ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്സിൽ. നിലമേൽ കൈതോട് സ്വദേശികളായ മർജാൻ, നാദിർ, അമൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മദ്യപിച്ചു സ്ത്രീകൾ മാത്രമുള്ള പ്രീമിയം കൗണ്ടറിൽ മദ്യം വാങ്ങാൻ എത്തി ജീവനക്കാരിയെ ശല്യം ചെയ്തിരുന്നു. ഇത് മാനേജർ വിനോദിൻ്റെ ശ്രദ്ധയിൽപ്പെടുകയും യുവാക്കളെ ഷോപ്പിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് ഷോപ്പിൽ നിന്ന് പുറത്തിറങ്ങിയ മാനേജറെ പ്രതികൾ കാത്തു നിന്ന് മർദ്ദിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam