നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് പ്രവാസി മരിച്ചു

Published : Jul 04, 2026, 08:32 PM IST
accident

Synopsis

ചാരുംമൂട് പണയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് നൂറനാട് സ്വദേശിയായ പ്രവാസി മരിച്ചു. എരുമക്കുഴി കൊച്ചുകളിയ്ക്കൽ പ്രതാപ് (47) ആണ് മരിച്ചത്. 

ചാരുംമൂട്: നിയന്ത്രണം വിട്ട കാർ മതിലിലേക്ക് ഇടിച്ചുകയറി പ്രവാസി മരിച്ചു. നൂറനാട് എരുമക്കുഴി കൊച്ചുകളിയ്ക്കൽ പ്രതാപ് (47) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.15ന് പണയിൽ ഇടിഞ്ഞയ്യത്ത് മുക്കിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ പ്രതാപിനെ ഉടൻ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലായിരുന്ന പ്രതാപ് കുറച്ചുകാലമായി നാട്ടിൽതന്നെയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. അധ്യാപികയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഋതിക, ഇന്ദ്രനാഥ്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പുയ്യാപ്ലയ്ക്ക്' ഒരുമിച്ച് കിട്ടി ആശിര്‍വാദം! വിവാഹ സദസ്സിൽ സൗഹൃദം പങ്കിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ചടങ്ങിന് പ്രമുഖർ
കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ കയ്യോടെ പിടിയിലായി; 4 കിലോ കഞ്ചാവ് കണ്ടെടുത്തു