
ഹരിപ്പാട്: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകൻ മരിച്ചു. ഹരിപ്പാട് മുട്ടം മടവൂർ മൻസിൽ പരേതനായ സൈദ് മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് ഷെരീഫ് മുസ്‌ലിയാർ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിക്ക് ആലപ്പുഴ കൈതവനയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും, എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുമാണ് അപകടമുണ്ടായത്.
ഹെൽമെറ്റ് ധരിച്ചെങ്കിലും ഹെൽമെറ്റിന്റെ ക്ലിപ്പ് ഇടാത്തതിനാൽ ഹെൽമെറ്റ് തലയിൽ നിന്നും തെറിച്ചു പോകുകയും ഗുരുതരമായി തലക്ക് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. ബോധരഹിതനായ നിലയിലാണ് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam