കോരപ്പുഴ അപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു

Published : May 11, 2023, 10:59 PM ISTUpdated : May 11, 2023, 11:03 PM IST
കോരപ്പുഴ അപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു

Synopsis

കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി കൃഷ്ണവേണി മരിച്ചു

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി കൃഷ്ണവേണി മരിച്ചു. കൃഷ്ണവേണിയുടെ മകൻ അതുലും അതുലിന്റെ ഒരു വയസുള്ള മകൻ അൻവിഖും അപകടത്തിൽ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ  മായ പരിക്കുകളോടെ ആശുപത്രിയിലാണ്.

കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് കോരപ്പുഴ പാലത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു സംഭവം.  അപകടത്തില്‍ പരുക്കേറ്റ അതുലിന്‍റെ ഭാര്യ മായ, അമ്മ കൃഷ്ണവേണി എന്നിവരെയും കാർ യാത്രക്കാരായ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ കൃഷ്ണവേണി മരിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്‍റെ മുൻവശവും തകർന്നിട്ടുണ്ട്. 

Read more: സിസിടിവിയിൽ കണ്ടത് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ കാറുകൾ തുറക്കാൻ ശ്രമിക്കുന്നയാളെ, മണിക്കൂറുകൾക്കം പൊക്കി പൊലീസ്!

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു