ചെറിയ പൊതികൾ വച്ച് ​ഗൂ​ഗിൾ ലൊക്കേഷനും ഫോട്ടോയും ആവശ്യക്കാർക്ക് നൽകും; കോഴിക്കോട് ബിബിഎ വിദ്യാര്‍ത്ഥി പിടിയില്‍

Published : Feb 26, 2025, 01:42 PM IST
ചെറിയ പൊതികൾ വച്ച് ​ഗൂ​ഗിൾ ലൊക്കേഷനും ഫോട്ടോയും ആവശ്യക്കാർക്ക് നൽകും; കോഴിക്കോട് ബിബിഎ വിദ്യാര്‍ത്ഥി പിടിയില്‍

Synopsis

മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ വരികയായിരുന്നു ഇയാള്‍. രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെ വച്ചാണ് കാര്‍ തടഞ്ഞ് പരിശോധിച്ചത്.

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാര്‍ത്ഥി പിടിയില്‍. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസില്‍ ശ്രാവണ്‍ സാഗര്‍(20) ആണ് 105 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ്‌ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ  പിടികൂടിയത്.

മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ വരികയായിരുന്നു ഇയാള്‍. രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെ വച്ചാണ് കാര്‍ തടഞ്ഞ് പരിശോധിച്ചത്. സമൂഹമാധ്യമം വഴി ഇടപാട് നടത്തുന്ന ശ്രാവണ്‍ ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ ലഹരി ഉല്‍പന്നങ്ങള്‍ നേരിട്ട് കൈമാറാതെ ചെറിയ പായ്ക്കറ്റുകളിലാക്കി എവിടെയെങ്കിലും വച്ച ശേഷം ഇതിന്റെ ഫോട്ടോയും ഗൂഗിള്‍ ലൊക്കേഷന്‍ കൈമാറുകയും ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.ർ

കൊടുംക്രൂരത; പത്തനംതിട്ടയിൽ 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു, പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പീഡനത്തിനിരയായ പെൺകുട്ടിക്ക് വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ റിമാൻഡിൽ
മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം