പാലിയേക്കര ടോള്‍ പ്ലാസയില്‍ ടൂറിസ്റ്റ് ബസിൽ നിന്ന് മനുഷ്യവിസര്‍ജ്യം തള്ളിയെന്ന് പരാതി. ടോള്‍ പ്ലാസ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി. ബസിന്റെ യൂറിനറി ടാങ്കില്‍ നിന്നുള്ള വിസർജ്യമാണ് ടോൾ പ്ലാസയുടെ ട്രാക്കിൽ തള്ളിയത്.

തൃശൂര്‍: പുതുക്കാട് പാലിയേക്കര ടോള്‍ പ്ലാസയില്‍ വിസര്‍ജ്യം തള്ളിയ ടൂറിസ്റ്റ് ബസിനെതിരെ പരാതി. ബസിന്റെ യൂറിനറി ടാങ്കില്‍ നിന്നുള്ള മനുഷ്യവിസര്‍ജ്യമാണ് ട്രാക്കില്‍ തള്ളിയത്. ടോള്‍ പ്ലാസ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.

ഫാസ്ടാഗ് റീഡ് ചെയ്യാന്‍ ബസ് ടോള്‍ ബൂത്തിന് മുന്നില്‍ നിര്‍ത്തുന്നതിനിടെ ടാങ്കിലെ മാലിന്യം തുറന്നുവിട്ടതായി പരാതിയില്‍ പറയുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്. ടോള്‍ പ്ലാസ ജീവനക്കാര്‍ക്കും യാത്രക്കാരുടെയും ആരോഗ്യത്തിന് ഭീഷണിയാകുമെന്നും പരാതിയില്‍ പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോള്‍ പ്ലാസ മാനേജര്‍ ശ്യാംലാല്‍ പാര്‍ത്ഥസാരഥിയാണ് പരാതി നല്‍കിയത്.