രാവിലെ വീട്ടില്‍ നിന്നിറങ്ങി, തിരിച്ചു വന്നില്ല, യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്‍റെ പരാതി

Published : Feb 26, 2025, 01:29 PM IST
രാവിലെ വീട്ടില്‍ നിന്നിറങ്ങി, തിരിച്ചു വന്നില്ല, യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്‍റെ പരാതി

Synopsis

തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ദിലീഷ് തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളയും പച്ചയും നിറത്തിലുള്ള ചെക്ക് ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ധരിച്ചിരുന്നത്. 

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുത്തു എന്ന  ദിലീഷി (34) നെയാണ് കാണാതായിരിക്കുന്നത്.  ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ദിലീഷ് തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളയും പച്ചയും നിറത്തിലുള്ള ചെക്ക് ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ധരിച്ചിരുന്നത്. വലത് കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. 170 സെന്‍റിമീറ്ററോളം ഉയരമുള്ള ദിലീഷിനെ പറ്റി എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ (0495-2371403,9497987182) വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More:ഭർത്താവിനെ കാണാനില്ലെന്ന് യുവതിയുടെ പരാതി, സിസിടിവി നോക്കിയപ്പോൾ ബൈക്കിൽ പോകുന്ന 3 പേർ; ഒടുവിൽ വൻ ട്വിസ്റ്റ്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പീഡനത്തിനിരയായ പെൺകുട്ടിക്ക് വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ റിമാൻഡിൽ
മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം