ക്ഷേത്രങ്ങളിൽ പൂജ നടത്താനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്, മുന്നറിയിപ്പുമായി മലബാർ ദേവസ്വം ബോർഡ്

By Web TeamFirst Published May 13, 2021, 6:43 PM IST
Highlights

ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ്...

കോഴിക്കോട്: പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട്, പൂജ എന്നിവ നടത്താനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി മലബാർ ദേവസ്വം ബോർഡ്. ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ്  മുഖേനെയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടത്തുന്നത്. 

ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി  വെബ് സൈറ്റിനെ  ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങൾ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷണർ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!