നാടെങ്ങും ഓണം ബംപ‌ർ ച‌ർച്ചകൾ! ഇതിനിടക്ക് വേറെ കച്ചവടവും, മലപ്പുറം കാളാട് മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേ‌‌ർ അറസ്റ്റിൽ

Published : Oct 05, 2025, 03:57 PM IST
Lottery Gambling

Synopsis

മലപ്പുറം താനൂരിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാളാട് വെച്ച് പിടികൂടിയ പ്രതികളിൽ നിന്ന് 9600 രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവർക്കെതിരെ മുൻപും സമാനമായ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം: അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ടു പേരെ താനൂര്‍ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കാളാട് നിന്നുമാണ് കെ. പുരം കരിമ്പനക്കല്‍ ഉമ്മര്‍ ശരീഫ് (33), അരിയല്ലൂര്‍ കൊടക്കാട് പുനത്തില്‍ ആദര്‍ശ് സുന്ദര്‍ (29) എന്നിവരെയാണ് മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. രണ്ടു മൊബൈല്‍ ഫോണുകളും 9600 രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.

താനൂര്‍ ഡി വൈ.എസ്.പി പി. പ്രമോദിന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഇന്‍ സ്‌പെക്ടര്‍ കെ.ടി. ബിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സുകീഷ് കുമാര്‍, സി.പി.ഒമാരായ വിനീത്, ബി ജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ലോട്ടറി ചൂതാട്ടം നടത്തിയവരെ പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ നേരത്തെയും ലോട്ടറി ചൂതാട്ട കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനു മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. 

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍