മലപ്പുറത്ത് എക്‌സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു

Published : Apr 06, 2026, 10:12 PM IST
MDMA

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറത്ത് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ മാരക ലഹരിയായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.  

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാരകമായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) മലപ്പുറം എക്‌സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം. ശൈലേഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തിനിടെ തമ്മിലടി, ഒരാളുടെ കയ്യിൽ കഞ്ചാവ്; തടഞ്ഞ പൊലീസിനെ ആക്രമിച്ച രണ്ടാം പ്രതി പിടിയിൽ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു; മൃതദേഹം വിട്ടുകിട്ടാൻ വൈകിയെന്ന് പരാതി, ബന്ധുക്കളുടെ പ്രതിഷേധം