
മലപ്പുറം: പാമ്പുകടി ഭീതിയിലാണ് കേരളം. അതിിനാൽ തന്നെ കടിയേറ്റെന്ന് തോന്നിയാൽ ആളുകൾ പരിഭ്രാന്തരാകുന്നതിന് പുറമെ, പാമ്പിനെ വളരെയേറെ ജാഗ്രതയോടെയാണ് സമീപിക്കുന്നത്. ഇത് തന്നെയാണ് ആനപ്പടി സ്വദേശി നാസിമിനും സംഭവിച്ചത്. ഇന്ന് വൈകിട്ടോടെയാണ് നാസിമിന് പാമ്പുകടിയേറ്റത്. ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് പാമ്പിൻ്റെ കടിയേറ്റത്. ഭയന്നെങ്കിലും കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ നാസിം, പാമ്പിനെയുമെടുത്താണ് തിരൂർ ജില്ലാ ആശുപത്രിയിലെത്തിയത്. കടിച്ചത് വിഷപ്പാമ്പ് തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിന് വേണ്ടിയായിരുന്നു ഇത്. തിരൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷപ്പാമ്പല്ലെന്നും നീർക്കോലിയാണെന്നും വ്യക്തമായി. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം വീട്ടിലേക്ക് തിരികെപ്പോയി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam