മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് മധ്യവയസ്‌കന്‍ മരിച്ചു

Published : Jan 14, 2026, 03:06 PM IST
Tree cut death

Synopsis

മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് മലപ്പുറം പൂങ്ങോട് സ്വദേശി അബ്ദുൽ ഗഫൂർ (53) മരിച്ചു. ഐലാശ്ശേരിയിൽ വെച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച്ച വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകന്‍: ഷമീര്‍ (ദുബൈ). സഹോദരങ്ങള്‍: അബു ല്‍ നാസര്‍ അന്‍വരി, സു ഹറാബി, ഹസീന, സക്കിര്‍, ഖൈറുന്നീസ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപിച്ച് വാഹനം ഓടിച്ചതിന് വനിതാ അഭിഭാഷക കോടതിയിലെത്തിച്ചത് 'സ്ഥിരം ജാമ്യക്കാരനെ', പേരിലെ പിഴവിൽ പിടിച്ച് പൊലീസ്, കോടതിയിൽ നാടകീയ രംഗങ്ങൾ, കേസ്
'മുമ്പ് എതിർത്തവർ ഭരണത്തിലേറിയപ്പോൾ തുടരുന്നു, നല്ല കാര്യം'; ഇഷ്ടിക വിവാദത്തിൽ വിശദീകരണവുമായി വി.കെ. പ്രശാന്ത്