കരിപ്പൂര്‍ വിമാനത്താവള പരിസരത്തും, മലപ്പുറത്ത് പലയിടങ്ങളിലും കറക്കം, ഇടപാടുകൾ രഹസ്യം; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Published : Apr 07, 2026, 08:16 AM IST
youth arrested with methamphetamine

Synopsis

കൊണ്ടോട്ടി, കരിപ്പൂര്‍ വിമാനത്താവള പരിസരം, എടവണ്ണപ്പാറ ഭാഗങ്ങളില്‍ യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായി രാസലഹരി വില്‍പന നടത്തിവരുന്നയാളാണ് മുസ്തഫയെന്ന് എക്സൈസ് സംഘം പറഞ്ഞു.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരക രാസലഹരി വസ്തുവായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. പുളിക്കല്‍ ആലക്കപ്പറമ്പ് കുടുക്കില്‍ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്. വില്‍പനക്കായി സൂക്ഷിച്ച 5.539 ഗ്രാം മെത്താംഫിറ്റമിനും 4,800 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗത്ത് മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. ശൈലേഷിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.

കൊണ്ടോട്ടി, കരിപ്പൂര്‍ വിമാനത്താവള പരിസരം, എടവണ്ണപ്പാറ ഭാഗങ്ങളില്‍ യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായി രാസലഹരി വില്‍പന നടത്തിവരുന്നയാളാണ് മുസ്തഫയെന്നും ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ മലപ്പുറം ജിഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അസി. എക്‌സൈസ് ഇന്‍സ് പെക്ടര്‍മാരായ ടി. ദിനേശന്‍, ടി. സന്തോഷ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്‍റീവ് ഓഫിസര്‍ പ്രമോദ് ദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സി.ഇ.ഒമാരായ ഷംസുദ്ദീന്‍, ഹാഷിര്‍, സില്ല എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ
കാടിന്റെ മടിത്തട്ടില്‍ തകര്‍ന്നു വീണ ജീവിതം, വീട് തകര്‍ന്നിട്ട് 5 വര്‍ഷം, വന്യമൃഗങ്ങളുടെ ഭീതിയില്‍ 65കാരിയുടെ അന്തിയുറക്കം