മലപ്പുറത്തെ യുവാക്കൾ, പാലക്കാട് കാറിൽ കറങ്ങവെ വാഹന പരിശോധന, നിർത്തിയില്ല! പിന്നാലെ പാഞ്ഞ് പിടികൂടി, കുഴൽപ്പണം

Published : Jan 22, 2024, 12:12 AM IST
മലപ്പുറത്തെ യുവാക്കൾ, പാലക്കാട് കാറിൽ കറങ്ങവെ വാഹന പരിശോധന, നിർത്തിയില്ല! പിന്നാലെ പാഞ്ഞ് പിടികൂടി, കുഴൽപ്പണം

Synopsis

കാറിന്റെ രഹസ്യ അറകളിൽ ബണ്ടിലുകളായി ‌500 രൂപയുടെ നോട്ട് കെട്ടുകളടക്കമാണ് കണ്ടെത്തിയത്

പാലക്കാട്: പാലക്കാട്ടെ വമ്പൻ കുഴൽപ്പണ വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 90 ലക്ഷം രൂപയുടെ കുഴൽപ്പണവുമായാണ് ഇവർ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. കാറിന്റെ രഹസ്യ അറകളിൽ ബണ്ടിലുകളായി ‌500 രൂപയുടെ നോട്ട് കെട്ടുകളടക്കമാണ് കണ്ടെത്തിയത്.

മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ; കായംകുളത്തിനും തൃശൂരിനും പിന്നാലെ മലപ്പുറത്തും കണ്ണീർ

കോയമ്പത്തൂരിൽ നിന്നും കാറിന്‍റെ സീറ്റിനടിയിലെ അറയിൽ അടുക്കിവെച്ച പണം മലപ്പുറത്തെത്തിക്കാനായിരുന്നു പ്രതികളുടെ പ്ലാൻ. എന്നാൽ ദേശീയപാതയിൽ പൊലിസിന്‍റെ പരിശോധനയിൽ ഈ ശ്രമം പാളി. വാഹനപരിശോധന കണ്ട് പ്രതികൾ കാർ നിർത്താതെ പോകുകയായിരുന്നു. പൊലീസ് പിന്തുടർന്ന് തടസമിട്ട് വാഹനം പിടികൂടുകയായിരുന്നു. കച്ചവടം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് പ്രതികൾ ആദ്യം നൽകിയ മൊഴി. പ്രാഥമിക പരിശോധനയിൽ പണമൊന്നും ലഭിച്ചില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യ അറയിൽ നിന്നും നോട്ടുകെട്ടുകൾ കണ്ടെത്തിയത്.

പഴയ സ്വർണം വിറ്റ് കിട്ടിയ പണമാണെന്നായിരുന്നു പ്രതികളുടെ പിന്നീടുള്ള വാദം. എന്നാൽ ഇരുവർക്കും രേഖകൾ ഹാജരാക്കാനായില്ല. 2021 ൽ ദേശീയപാതയിൽ കുഴൽപണ കടത്തുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം നാലരക്കോടിയുമായി കടന്നിരുന്നു. പണം നഷ്ടപ്പെട്ട വാഹനം ഓടിച്ചിരുന്നത് പ്രതികളിലൊരാളായ നിസാറായിരുന്നു. ദേശീയപാതയിൽ വാളയാറിനും കുരുടിക്കാടിനും ഇടയിൽ നിരവധി തവണയാണ് കുഴൽപ്പണക്കടത്ത് സംഘം ആക്രമണത്തിന് ഇരയായിട്ടുള്ളത്. എന്നാൽ ഇതെല്ലാം മറികടന്ന് നിരവധി തവണ പണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് പ്രതികളുടെ മൊഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് കസബ പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നരേന്ദ്ര മോദി, അനിഴം നക്ഷത്രം, മൂകാംബികാ ക്ഷേത്രത്തിൽ നവചണ്ഡികാ ഹോമത്തിനായി 10 ടൺ ബസ്മതി അരി സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ കഴുതുരുട്ടിയിൽ വെച്ച് പെട്രോൾ തീർന്നു, 15കാരൻ ഓടിയൊളിച്ചത് വനത്തിനുള്ളിൽ; കയ്യോടെ പിടികൂടി പൊലീസ്