
തിരുവനന്തപുരം: ആനയറയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥി വീട്ടിലേക്ക് തിരിച്ചു വന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്നും കാണാതായത്. പേട്ട പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി ഇന്ന് വീട്ടിൽ തിരിച്ചെത്തിയത്. എറണാകുളത്ത് എത്തിയ കുട്ടി അവിടെ നിന്ന് ആരോടോ പണം കടം വാങ്ങി വീട്ടിലേക്ക് സ്വയം വരികയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടിയോട് പൊലീസ് വിശദമായി കാര്യങ്ങൾ ചോദിച്ചറിയും. കുട്ടി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ.