ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ

Published : Jul 14, 2022, 02:50 PM IST
ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ

Synopsis

നാല് ബലിക്കല്ല്, അഞ്ചോളം വിഗ്രഹങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ആലപ്പുഴ : ഹിന്ദു ക്ഷേത്രങ്ങളിലെ പൊട്ടിയ വിഗ്രഹങ്ങളും ബലിക്കല്ലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആക്കനാട്ടുകര  മാക്രിമട ബണ്ഡ് റോഡ്, മുപ്പത്തി മുക്ക് ഗുരുമന്ദിരത്തിന് സമീപം, ആക്കനാട്ടുകര കുളത്തിന് സമീപം എന്നിവിടങ്ങളിൽ നിന്നാണ് വിഗ്രഹങ്ങളും ബലിക്കല്ലുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

ബുധനാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ്  ഇവ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. നാല് ബലിക്കല്ല്, അഞ്ചോളം വിഗ്രഹങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിഗ്രഹങ്ങളും ബലിക്കല്ലുകളും സ്റ്റേഷനിലേക്ക് മാറ്റി. പുനരുദ്ധാരണം നടക്കുന്ന ഏതെങ്കിലും ക്ഷേത്രത്തിൽ നിന്നും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ