മലയാളം മിഷൻ അധ്യാപക വിദ്യാർത്ഥി സഹവാസ ക്യാമ്പ് സമാപിച്ചു

Published : Sep 09, 2025, 08:06 PM IST
teachers

Synopsis

മലയാളം മിഷന്റെ ഗുരു മലയാളം- കടലാസ് തോണി അധ്യാപക വിദ്യാർത്ഥി സഹവാസ ക്യാമ്പ് സമാപിച്ചു. 

തിരുവനന്തപുരം : മലയാളം മിഷന്റെ ഗുരു മലയാളം- കടലാസ് തോണി അധ്യാപക വിദ്യാർത്ഥി സഹവാസം ക്യാമ്പ് സമാപിച്ചു. നാലുദിവസം നീണ്ടുനിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അഞ്ചുവർഷം തികച്ച മലയാളം മിഷൻ അധ്യാപകരെയും കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഭാഷാ സാഹിത്യ സംബന്ധിയായ ഇതര പുരസ്കാരങ്ങൾ എന്നിവ ലഭിച്ച മലയാളം മിഷൻ റിസോഴ്സ് അധ്യാപകർ, ഭാരവാഹികൾ തുടങ്ങിയവരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. കൂടാതെ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. 

മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട അധ്യക്ഷനായിരുന്നു . മലയാളം മിഷൻ രജിസ്ട്രാർ ഇൻ ചാർജ് സ്വാലിഹ എം വി ചടങ്ങിന് സ്വാഗതവും റേഡിയോ മലയാളം ഹെഡ് ജേക്കബ് ഏബ്രഹാം നന്ദിയും അറിയിച്ചു. മൺവിള എ സി എസ് ടി ഐ യിൽ നാലുദിവസങ്ങളിലായി നടന്ന ക്യാമ്പ് സെപ്റ്റംബർ ആറിനാണ് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകൾ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും ആണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികൾക്കായി നടന്ന കടലാസ് തോണി ക്യാമ്പിൽ കാട റിവ്,വയലറിവ് തുടങ്ങിയ വ്യത്യസ്ത സെക്ഷനുകൾ കുട്ടികൾക്കായി ഒരുക്കി.   

 

 

 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്