
കൊല്ലം: ജില്ലയില്‍ ഒരു വര്‍ഷത്തിനകം 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം സെപ്റ്റംബര്‍ 11ന് വൈകുന്നേരം നാലിന് മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ നിന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തവരും ജില്ലയില്‍ 20 കോടിയില്‍ അധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ സഹായത്തോടെയാണ് സംരംഭകരുടെ സംഗമം സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ വരാന്‍ പോകുന്ന സംരംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, നിക്ഷേപ സാധ്യതകള്‍ അറിയിക്കുന്നതിനുമായാണ് സംഗമം നടത്തുന്നത്. വൈകുന്നേരം ഏഴിന് മന്ത്രി പി രാജീവിന്‍റെ വാര്‍ത്താസമ്മേളനവും വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും.
കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ എസ് ഗോപകുമാര്‍, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം ഗിരീഷ്, വിവിധ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam