
പനാജി: മലയാളി യുവതിയെ ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയും കാസര്‍കോട് താമസക്കാരിയുമായ മിനിയുടെ മകള്‍ അഞ്ജന ഹരീഷിനെ(21)യാണ് ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗോവയിലേക്ക് യാത്രതിരിച്ചു.
തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജന പൊലീസില്‍ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തുക്കളോടൊപ്പം പോവുകയുമായിരുന്നു. ഇതിനുശേഷമാണ് അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം. കേരളത്തിലെ സ്വവര്‍ഗാനുരാഗ, ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam