
പൂച്ചാക്കൽ: ആലപ്പുഴയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കളപ്പുരയ്ക്കൽ പൊന്നപ്പൻ -അംബിക ദമ്പതികളുടെ മകൻ ശാലീഷ് (27)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ജേഷ്ഠൻ ശ്യമിന്റെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശാലീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുൻപ് ബൈക്ക് അപകടത്തിൽ തലയ്ക്ക് സാരമായ് പരിക്കേറ്റിരുന്ന ശാലീഷ് ഇടയ്ക്കിടെ ഇത്തരത്തിൽ ആസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഇതിന് മരുന്ന് കഴിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.