കോഴിക്കോട് സ്വദേശിയായ മേജർ ജനറലിന് അതിവിശിഷ്ട സേവാ മെഡൽ

Web Desk   | Asianet News
Published : Jan 26, 2020, 11:37 AM ISTUpdated : Jan 26, 2020, 11:39 AM IST
കോഴിക്കോട് സ്വദേശിയായ മേജർ ജനറലിന് അതിവിശിഷ്ട സേവാ മെഡൽ

Synopsis

കോഴിക്കോട് സ്വദേശി ഐ.ജി മേജർ ജനറൽ പ്രദീപ് സി.നായർക്കാണ് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചത്.  മണിപ്പൂരിൽ ബ്രിഗേഡിയറായി പ്രവർത്തിക്കുമ്പോൾ യുദ്ധസേവ മെഡൽ ലഭിച്ചിട്ടുണ്ട്. 

കോഴിക്കോട്: അസം റൈഫിൾസ് (നോർത്ത് ) ഐ.ജി മേജർ ജനറൽ പ്രദീപ് സി.നായർക്ക് അതിവിശിഷ്ട സേവാ മെഡൽ. പന്തീരങ്കാവ് മുതു വനത്തറയിലെ ചുള്ളിയത്ത് ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി ചൊനാംകണ്ടത്തിൽ ലീലയുടെയും മകനാണ്. മണിപ്പൂരിൽ ബ്രിഗേഡിയറായി പ്രവർത്തിക്കുമ്പോൾ യുദ്ധസേവ മെഡൽ ലഭിച്ചിട്ടുണ്ട്. 

സിയാച്ചിനിലടക്കം വിവിധയിടങ്ങളിൽ ജോലി ചെയ്ത മേജർ ജനറൽ  പ്രദീപ്, സതാറ സൈനിക സ്കൂളിലും വെല്ലിങ്ടൺ ഡിഫൻസ് സ്റ്റാഫ് കോളജിലുമായിരുന്നു പഠനം. പുഷ്പ നായരാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില