അവധി ആഘോഷിക്കാനായി ലക്ഷദ്വീപിലെത്തി,ഭാര്യയ്ക്കും മകനും മുന്നിൽ കടലിൽ മുങ്ങി മരണം, മലയാളി വ്യോമസേനാ വിങ് കമാൻഡർക്ക് ദാരുണാന്ത്യം

Published : May 20, 2026, 10:56 AM IST
wing commander drowned

Synopsis

ലക്ഷദ്വീപിൽ വിങ് കമാൻഡർ ഇൻചാർജായിരുന്ന ശ്രീരാജ് കുടുംബസമേതമാണ് ബംഗാരം ദ്വീപിലെ താജ് റിസോർട്ടിലെത്തിയത്.

കൊച്ചി: അവധി ആഘോഷത്തിനായി ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ മുങ്ങി മരിച്ചു. തിരുവനന്തപുരം പുത്തൻചന്ത ഉണ്ണീസ് ലെയ്ന്‍ ശ്രീവിജയത്തിൽ ടി സി രാജന്റെ മകൻ ആർ ശ്രീരാജ് (41) ആണ് മരിച്ചത്. ലക്ഷദ്വീപിൽ വിങ് കമാൻഡർ ഇൻചാർജായിരുന്ന ശ്രീരാജ് കുടുംബസമേതമാണ് ബംഗാരം ദ്വീപിലെ താജ് റിസോർട്ടിലെത്തിയത്. ഭാര്യ മോനിഷ മോഹനും മകൻ അനിരുദ്ധ് എസ് രാജും ഒപ്പമുണ്ടായിരുന്നു.തിങ്കളാഴ്ച വൈകീട്ട് 4.30നും 5.30നും ഇടയിലാണ് അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ കടലിലെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബംഗാരം ദ്വീപിന്റെ തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന മേഖലകളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അപകട സമയം ബംഗാരം പൊലീസിന്റെയും റെസ്ക്യൂ സംഘത്തിന്റെയും സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തി ശ്രീരാജിനെ ബോട്ടിൽ അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വ്യോമസേനയുടെ ഡോണിയർ വിമാനത്തിൽ ലക്ഷദ്വീപിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ അഗത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചോരയിൽ കുളിച്ച് 74കാരി, പ്രതി പൂവൻകോഴി, കൊട്ടാരക്കരയിൽ കോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്
മോഡലിംഗ് കെണി, പരാതി ഒരാളെ ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണമെന്ന വാദവുമായി പ്രതി അലീനയുടെ സുഹൃത്ത് ഔറന്ഗസീബ്