ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെയും യുവാവിന്റെയും അഭ്യാസം; കാർ ഉടമയോട് ഹാജരാകാൻ ദേവികുളം ആർടിഒ

Published : Jun 03, 2024, 01:10 PM ISTUpdated : Jun 03, 2024, 01:17 PM IST
ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയുടെയും യുവാവിന്റെയും അഭ്യാസം; കാർ ഉടമയോട് ഹാജരാകാൻ ദേവികുളം ആർടിഒ

Synopsis

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ഡോറിൽ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി. തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ഡോറിൽ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാരുതി സെൻ കാറിൽ ഒരു പെൺകുട്ടിയും യുവാവും ചേർന്നായിരുന്നു അഭ്യാസ പ്രകടനം. തിരക്കേറിയ പാതയിൽ ഇടം വലം വെട്ടിച്ച് അത്യന്തം അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിങ്. സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ