
ഹരിപ്പാട്: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് മലയിൽ തെക്കതിൽ ബിനേഷ് (39) ആണ് അറസ്റ്റിലായത്. മുട്ടം പനമ്പള്ളി പടീറ്റതിൽ ദിലീപ് (40)ആണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ വലിയകുഴി ഷാപ്പിന് സമീപമാണ് സംഭവം നടന്നത്.
റോഡിൽ നിന്ന ദിലീപിനെ, ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയുടെ പിൻഭാഗത്ത് അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ദിലീപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കരീലക്കുളങ്ങര എസ് എച്ച് ഒ, എൻ സുനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ബജിത്ത് ലാൽ, ശ്രീകുമാർ, ഷാജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ശ്യാംകുമാർ, ലതി, സജിത്ത് കുമാർ, ഷാഫി സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘംമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam