ആയിരം രൂപ കടം ചോദിച്ച് കൊടുത്തില്ല, വ്യ‌വസായിയെ മർദ്ദിച്ച് വാഹനവുമായി കടന്നുവെന്ന് പരാതി -പ്രതി പിടിയിൽ

Published : Mar 19, 2024, 12:12 AM IST
ആയിരം രൂപ കടം ചോദിച്ച് കൊടുത്തില്ല, വ്യ‌വസായിയെ മർദ്ദിച്ച് വാഹനവുമായി കടന്നുവെന്ന് പരാതി -പ്രതി പിടിയിൽ

Synopsis

1000 രൂപ ചോദിച്ചു കൊടുക്കാത്തതിന തുടര്‍ന്നാണ്   തന്നെ മര്‍ദ്ദിച്ചു വാഹനവുമായി കടന്നതെന്ന് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നു. 

ഹരിപ്പാട്: പണം കടംകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ വ്യവസായിയെ മര്‍ദ്ദിച്ചു പിക്കപ്പ് വാനുമായി കടന്നു കളഞ്ഞ പ്രതി കരിയിലക്കുളങ്ങര പോലീസിന്റെ പിടിയിലായി. മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപ്(40) ആണ് കരിയിലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. പ്രണവം ഹോളോബ്രിക്‌സ് ഉടമ മുട്ടം വിളവോലില്‍ വടക്കതില്‍ സുഭാഷ് കുമാര്‍(54)നെ മര്‍ദ്ദിച്ചശേഷമാണ് ദിലീപ് വാഹനവുമായി മുങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ  മുട്ടം ചൂണ്ടുപലക ജംഗ്ഷന്  സമീപമായിരുന്നു സംഭവം. 1000 രൂപ ചോദിച്ചു കൊടുക്കാത്തതിന തുടര്‍ന്നാണ്   തന്നെ മര്‍ദ്ദിച്ചു വാഹനവുമായി കടന്നതെന്ന് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നു.  മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

കരിയിലക്കുളങ്ങര പോലീസ്എസ് എച്ച് ഒ സുനീഷ് എന്‍, എസ് ഐ മാരായ ബജിത്ത് ലാല്‍, ശ്രീകുമാര്‍. പി പോലീസ് ഓഫീസര്‍മാരായ സജീവ്,സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്