അധ്യാപക ജോലിക്കായി 35 ലക്ഷം നൽകി, ജോലി കിട്ടാതായപ്പോൾ തിരികെ ചോദിച്ചു; കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Published : Jul 17, 2026, 10:49 PM IST
hand cuff arrest

Synopsis

അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു.

പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പണമിടപ്പാടിന്റെ പേരിൽ യുവാവിനെ കാറടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ പി വി അജയാണ് പിടിയിലായത്. കന്നിമാരി സ്വദേശി ജിഷ്ണുവിനെയാണ് കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ജിഷ്ണു പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പരിക്കേറ്റ യുവാവ് അജയ്ക്കും കേസിലെ രണ്ടാം പ്രതിയായ അനൂപ് കുമാറിനും 35 ലക്ഷം രൂപ നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ യുവാവിനെ ആക്രമിക്കുകയും കാറിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ഒരു വാഹനം കൊണ്ടുവന്നിടിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട്ട് 14-കാരനെ തോണിയിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി; 66-കാരൻ അറസ്റ്റിൽ
വനമേഖലയിലെ പന്നിഫാമിൽ ജീവനക്കാരൻ, ദിവസങ്ങളോളം നിരീക്ഷിച്ച് പൊലീസ്; രണ്ട് പതിറ്റാണ്ടിലേറെ ഒളിവിൽ കഴിഞ്ഞ ബലാത്സംഗ കേസ് പ്രതി പിടിയിൽ