
മാന്നാർ: ആലപ്പുഴയില്‍ വീട്ടമ്മയ്ക്ക് നേരെ പീഡനശ്രമം(rape attempt). വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ മാന്നാർ പൊലീസ്(Police) അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദുഭവനത്തിൽ പ്രവീൺ (40)നെ ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയെ വീടുനുള്ളിൽ അതിക്രമിച്ചു കയറി അക്രമിച്ച ശേഷം പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയപ്പോളേക്കും പ്രതി രക്ഷപ്പെട്ടു.തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018ൽ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട സ്ത്രീയെ കൂട്ടിക്കൊണ്ട് വന്ന് വലിയ പെരുമ്പുഴ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്ത കേസുള്‍പ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ എന്ന് പൊലീസ് പറഞ്ഞു.
മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്, ജി എസ് ഐ ജോസി, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam