
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാർ (38) ആണ് സ്വന്തം വീടിന് തീവച്ചത്. ഇയാൾ മയക്ക് മരുന്നുൾപ്പെടെ ലഹരിക്കടിമയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. തീപിടിത്തത്തില്‍ വീട് പൂർണ്ണമായും കത്തി നശിച്ചു.
വീട്ടുപകരണങ്ങളും വീട്ടിൽ ഉണ്ടായിരുന്ന രേഖകൾ ഉൾപ്പടെയും കത്തി നശിച്ചതായി പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. സംഭവ സമയത്ത് ഗോപകുമാറിൻ്റെ അമ്മ ഉഷയും മകൻ ശ്യം കുമാറും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി.
ഗോപകുമാറിന്‍റെറെ പിതാവ് ഗോപി ഒരു വശം പൂർണ്ണമായും തളർന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്‍റെ ഭാര്യ ഒരു വർഷത്തോളമായി ഇയാളിൽ നിന്ന് മാറി ആണ് താമസിക്കുന്നത്. ഗോപകുമാർ മദ്യപിച്ച് വീട്ടിൽ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഗോപകുമാർ ആക്രമിക്കും എന്ന ഭയം ഉള്ളത് കൊണ്ട് തന്നെ ഇവർ അടുത്ത വീട്ടിലേക്ക് മാറിയാണ് താമസിച്ചിരുന്നത്. ഇന്നലെയും പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാർ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു എന്നാണ് വർക്കല പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ വർക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയിൽ എടുത്തു.
Read More : കഞ്ചാവ് കേസിൽ കുടുങ്ങി, ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങി; 14 കിലോ കഞ്ചാവുമായി കോഴിക്കോട്ട് പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam