വീട്ടുജോലി ചെയ്യുന്നതിനിടെ വയോധികയെ പിന്നിലൂടെയെത്തി ആക്രമിച്ചു, 5 തവണ കുത്തി, സ്വർണ്ണമാല കവർന്നു; പ്രതി പിടിയിൽ

Published : Aug 08, 2025, 08:10 AM IST
gold chain snatching

Synopsis

പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ ജയ (60)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്നിരുന്ന 3 പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിലാണ് നടപടി. 

തൃശ്ശൂർ : എസ് എൻ പുരം പള്ളിനടയിൽ, വീട്ടുജോലിക്കാരിയായ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. എസ്. എൻ പുരം പനങ്ങാട് സ്വദേശി പുത്തുവീട്ടിൽ വിജി എന്നു വിളിക്കുന്ന വിജേഷ്( 42) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ ജയ (60) യെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്നിരുന്ന 3 പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിലാണ് നടപടി. വലപ്പാട് ഭാഗത്ത് നിന്നുമാണ് പ്രതി പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം.

തയ്യിൽ വിശ്വനാഥൻ എന്ന ആളുടെ വീട്ടിൽ ജയ ജോലി ചെയ്തുകൊണ്ടിരിക്കെ പിന്നിലൂടെ എത്തിയാണ് പ്രതി അക്രമം നടത്തിയിട്ടുള്ളത്. ജയക്ക് അഞ്ചോളം വട്ടം കുത്തേറ്റതായാണ് വിവരം. ഇതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിനട സാന്ത്വനം ആംബുലൻസ് പ്രവർത്തകർ ആണ് പരിക്കേറ്റ ജയയെ ആശുപത്രിയിൽ എത്തിച്ചത്.  

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി. വൈ. എസ്. പി വി. കെ. രാജു, മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.വി. കെ, എസ്. ഐ മാരായ അശ്വിൻ, റാഫി, എ. എസ്. ഐ. പ്രജീഷ്, എസ്. സി. പി. ഒ പ്രബിൻ , വലപ്പാട് പൊലീസ് സ്റ്റേഷൻ സി. പി. ഒ മാരായ റെനീഷ്, ശ്രാവൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.  

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ