ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു, ചെവി അറ്റുതൂങ്ങിയ നിലയില്‍; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Published : Aug 28, 2026, 06:31 PM IST
man arrested for stabbing disabled youth

Synopsis

ആക്രമണത്തില്‍ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്.

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമി അറസ്റ്റില്‍. കോഴിക്കോട് വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഈ സമയം റിനാസ് ഓടി രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വീട് വാടകയ്ക്കെടുത്ത് സാധനം സൂക്ഷിക്കും, ബൈക്കിൽ ആവശ്യക്കാർക്കെത്തിക്കും; കൊല്ലത്ത് ഡ്രൈ ഡേയിൽ 200 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്