കൊല്ലത്ത് വീട് വാടകയ്ക്കെടുത്ത് സാധനം സൂക്ഷിക്കും, ബൈക്കിൽ ആവശ്യക്കാർക്കെത്തിക്കും; കൊല്ലത്ത് ഡ്രൈ ഡേയിൽ 200 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

Published : Aug 28, 2026, 06:20 PM IST
illegal liquor sale

Synopsis

വീടുകൾ വാടകയ്ക്കെടുത്ത് മദ്യം ശേഖരിച്ച ശേഷം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലം: കൊല്ലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് എക്സൈസിന്‍റെ പിടിയിൽ. തൃക്കരുവ സ്വദേശി രഞ്ജിത്താണ് 200 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. ഓണത്തോടനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വീടുകൾ വാടകയ്ക്കെടുത്ത് മദ്യം ശേഖരിച്ച ശേഷം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആയൂർ കമ്പങ്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ഹബീബുർ റഹ്മാൻ (27 വയസ്) ആണ് 6.24 ഗ്രാം ഹെറോയിനും 5.12 ഗ്രാം കഞ്ചാവുമായി ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ട്രെയിലർ ലോറി അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ചു, ബൈക്കുമായി കൂട്ടിയിടിച്ചു, സീപോർട്ട്- എയർപോർട് റോഡിൽ 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം