കുടുംബപ്രശ്നം, സഹോദരിയുടെ ഭർത്താവിനെ കുത്തിയ കൊക്ക് ഷിജു അറസ്റ്റിൽ

Published : Aug 18, 2025, 09:37 AM IST
man arrested for stabbing sister in law

Synopsis

ആര്യനാട് സ്വദേശിയായ രതീഷിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കൊക്ക് ഷിജു എന്ന സിജു കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ആക്രമണം നടന്നത്.

തിരുവനന്തപുരം: സഹോദരിയുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആര്യനാട് തോളൂർ സ്വദേശിയായ രതീഷിനെയാണ് കൊക്ക് ഷിജു എന്ന സിജു കുമാർ കുത്തിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് നാലിന് രാത്രി എട്ട് മണിയോടെ ആര്യനാട് വില്ലേജിൽ തോളൂർ മുതുവണ്ടാൻകുഴി എൽ.പി സ്‌കൂളിന് സമീപമുള വിമലാ ഭവനിൽ അതിക്രമിച്ച് കയറിയാണ് സിജു കുമാർ ആക്രമണം നടത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കമുണ്ടാകുകയും രതീഷിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. രതീഷിനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആക്രമണശേഷം ഇയാൾ ഒളിവിൽ പോയി. വധശ്രമക്കേസുകളിൽ പ്രതിയായ ഇയാൾ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു.

ആര്യനാട് എസ്എച്ച്ഒ ശ്യാംരാജ് ജെ.നായരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഷാഡോ ടീമംഗങ്ങളായ എസ്ഐ ഹരിലാൽ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു എന്നിവരും ആര്യനാട് സ്റ്റേഷനിലെ മനോജ്,രാജേഷ്,രഞ്ജിത്ത് എന്നിവരുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു