പാതിരാത്രി ഒരു മണി, മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നു, അലമാരയിലെ 13 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു, പ്രതി പിടിയിലായത് ഒരു മാസത്തിന് ശേഷം

Published : Oct 07, 2025, 12:59 PM IST
Gold

Synopsis

തിരുവനന്തപുരത്ത് വീടിന്റെ പൂട്ടുതകർത്ത് 13 ലക്ഷം രൂപ വിലമതിക്കുന്ന 164 ഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റി അറസ്റ്റിലായി. 11 കേസുകളിൽ പ്രതി 

തിരുവനന്തപുരം: വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റിയാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ നാലിന് രാത്രി ഒന്നേകാലോടെ കരുംകുളം കൊച്ചുപള്ളിയിലെ ഒരു വീട്ടിലായിരുന്നു മോഷണം നടത്തിയത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന ഇയാൾ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് മാല, ആറ് വള,മൂന്ന് ബ്രേസ്ലറ്റ്,മൂന്ന് കൊലുസ്, ഒരു നെക്ലസ്,ആറ് മോതിരം,അഞ്ച് കമ്മൽ എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള 13 ലക്ഷം രൂപ വിലവരുന്ന 164 ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം മുങ്ങിയ ഇയാളെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസ്, കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷ്, ബിനു, സജീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷത്തിലാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒന്നും നോക്കണ്ട ഓടിക്കോ', നാടുകാണിയിൽ ജനവാസ മേഖലയിൽ കൊമ്പൻ, വിരട്ടാനെത്തിയ വനംവകുപ്പ് ജീവനക്കാരെ തുരത്തിയോടിച്ച് ഒറ്റയാൻ
'2 മിനിറ്റ് സംസാരിക്കണമെന്ന്' മകൻ സ്നേഹിക്കുന്ന യുവതി, കാത്തിരിക്കാൻ പറഞ്ഞതോടെ കത്തിയെടുത്ത് കുത്തി, ടെക്സ്റ്റൈൽസിൽ ജീവനക്കാരിക്ക് നേരെ ആക്രമണം