ഒരാൾ പഴുത്ത ഞാവൽ നോക്കി വാങ്ങുന്നുവെന്ന് രഹസ്യ വിവരം, പ്രീമിയം വാറ്റ്, കുപ്പിക്ക് 1000 രൂപ; 5 ലിറ്ററുമായി പൊക്കി

Published : Jul 06, 2025, 12:45 PM IST
njaval vatt

Synopsis

ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വരന്തരപ്പിള്ളി സ്വദേശി പിടിയില്‍. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടില്‍ രമേഷ് (53) ആണ് പിടിയിലായത്. 

തൃശൂര്‍: ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വരന്തരപ്പിള്ളി സ്വദേശി പിടിയില്‍. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടില്‍ രമേഷ് (53) ആണ് പിടിയിലായത്. തൃശൂര്‍ കണ്ണംകുളങ്ങര ടിബി റോഡില്‍ വച്ചായിരുന്നു അറസ്റ്റ്. 5 ലിറ്റര്‍ ചാരായം ഇയാളില്‍ നിന്നും പിടികൂടി. ചാരായം കടത്തുന്നതിന് ഉപയോഗിച്ച ഓട്ടോറിക്ഷയും തൃശൂര്‍ റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. ഇയാൾ കൊളുക്കുള്ളിയില്‍ വീട് വാടകയ്ക്ക് എടുത്താണ് ചാരായം വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഞാവല്‍ ഇട്ട ചാരായം ഒരു കുപ്പി 1000 രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു