ആറര മാസമായി ഒളിവിൽ, റിജിൻ കലൂരിൽ ഉണ്ടെന്ന് രഹസ്യവിവരം കിട്ടി പൊലീസെത്തി; അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ അറസ്റ്റിൽ

Published : Jul 21, 2026, 06:54 PM IST
Rijin

Synopsis

അയൽവാസിയായ യുവാവിനെ ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം സ്വദേശി റിജിൻ കെ. മാത്യുവിനെ എറണാകുളം കലൂരിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

കോന്നി: മുൻവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം പടപ്പക്കൽ കാരുമല മുരുപ്പേൽ വീട്ടിൽ റിജിൻ കെ. മാത്യു (21) ആണ് എറണാകുളം കലൂരിൽ നിന്ന് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

ഈ വർഷം ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാലംഗ സംഘം ആക്രമിക്കുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈമുട്ട് തല്ലിയൊടിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. കേസിലെ നാലാം പ്രതിയെ ജനുവരി ആറിന് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് മൂന്നാം പ്രതിയായ റിജിൻ എറണാകുളം കലൂരിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് കോന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്യാം, സീനിയർ സിപിഒ രഞ്ജിത്, സിപിഒ നഹാസ് എന്നിവരടങ്ങിയ സംഘം എറണാകുളത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിർത്തിയിട്ട ടോറസ് ലോറികൾക്ക് സമീപം ഒരു കാർ, രാത്രി പൊലീസ് പട്രോളിംഗ് സംഘമെത്തിയപ്പോൾ കണ്ടത് നാലംഗ സംഘത്തിൻ്റെ ഡീസൽ മോഷണം; 3 പ്രതികൾ പിടിയിൽ
കോളേജ് ജീവനക്കാരനെതിരെ വിദ്യാര്‍ത്ഥികളുടെ നിരന്തര പരാതി; കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പൊക്കി പൊലീസ്