ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഗുരുവായൂരിൽ യുവാവ് പിടിയിൽ

Published : Jun 14, 2022, 04:07 PM ISTUpdated : Jun 14, 2022, 04:09 PM IST
ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഗുരുവായൂരിൽ യുവാവ് പിടിയിൽ

Synopsis

വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു.

തൃശൂർ: ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗികാതിക്രമം തടഞ്ഞ യുവതിക്ക് നേരെ ആക്രമണം, മുഖത്ത് 118 തുന്നൽ, പ്രതികൾ ഉപയോഗിച്ചത് പേപ്പർ കട്ടർ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ലൈംഗികാക്രമണ ശ്രമം തടഞ്ഞ സ്ത്രീയെ പേപ്പർ കട്ടറുകൊണ്ട് ആക്രമിച്ച് പ്രതികൾ. ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകൾ. യുവതി ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഭോപ്പാലിലെ ടിടി നഗർ ഏരിയയിലാണ് ആക്രമണമുണ്ടായത്. 

വെള്ളിയാഴ്ച ഭർത്താവിനൊപ്പം ടിടി നഗറിലെ റോഷൻപുരയിലുള്ള ശ്രീ പാലസ് ഹോട്ടലിലേക്ക് പോയ യുവതിയെയാണ് ആക്രമിച്ചത്. ഇവരും പ്രതികളും തമ്മിൽ ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഭർത്താവ് ഹോട്ടലിനുള്ളിൽ ഇരിക്കുമ്പോൾ അവർ അസഭ്യം പറയുകയും വിസിൽ വിളിക്കുകയും ചെയ്തു. യുവതി പ്രതികളോട് കയർത്തു. ഇത് കൂടാതെ മൂന്ന് പുരുഷന്മാരുടെ സംഘത്തിലെ ഒരാളെ തല്ലുകയും ചെയ്തുവെന്നും പൊലീസുകാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

ഈ സംഭവത്തിന് ശേഷം സ്ത്രീ ഭർത്താവിനൊപ്പം ഹോട്ടലിൽ പോയി. ദമ്പതികൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നേരത്തെ ഉണ്ടായ സംഭവത്തിൽ പ്രകോപിതരായ പ്രതികൾ പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. 

പ്രതികളായ ബാദ്ഷാ ബേഗ്, അജയ് എന്ന ബിട്ടി സിബ്‌ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാം പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് രാവിലെ ദമ്പതികളെ സന്ദർശിക്കുകയും അവരുടെ ചികിത്സയ്ക്ക് പൂർണ്ണമായ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ച ചൗഹാൻ അവർക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്