എട്ട് പവൻ സ്വർണ ആഭരണങ്ങളും 120000 രൂപയും സ്‌കൂട്ടറിൻ്റെ ആർസി ബുക്കും ഒപ്പിട്ട് വച്ചിരുന്ന ചെക്ക് ലീഫും മോഷ്‌ടിച്ചയാൾ പിടിയിൽ

Published : Jun 04, 2026, 09:01 PM IST
Kerala Police

Synopsis

കൊച്ചി പട്ടിമറ്റത്ത് വാടകമുറിയിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയുടെ മുറിയിൽ നിന്ന് എട്ട് പവൻ സ്വർണവും 1,20,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. കുന്നത്തുനാട് പൊലീസാണ് പ്രതിയായ ഫൈജുദീനെ പിടികൂടിയത്.

കൊച്ചി: പട്ടിമറ്റത്ത് വാടകമുറിയിൽ നിന്ന് വൻതോതിൽ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി പൊലീസിന്റെ പിടിയിലായി. അസം സിമലുഗുരി സ്വദേശി ഫൈജുദീൻ (23) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കന്യാകുമാരി സ്വദേശി വാടകയ്ക്ക് താമസിക്കുന്ന പട്ടിമറ്റം ഭണ്ഡാരക്കവലയിലുള്ള മുറിയിൽ നിന്നാണ് പ്രതി മോഷണം നടത്തിയത്.

എട്ട് പവൻ സ്വർണാഭരണങ്ങൾ, 1,20,000 രൂപ, സ്‌കൂട്ടറിന്റെ ആർസി ബുക്ക്, ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്, എഎസ്ഐ എ ഐ നാദിർഷ, സീനിയർ സിപിഒ പി.എ. റിഷാദ്, സിപീഒമാരായ ഒ.എസ്. ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എട്ട് പവൻ സ്വർണാഭരണങ്ങൾ, 1,20,000 രൂപ, സ്‌കൂട്ടറിന്റെ ആർസി ബുക്ക്, ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുമാണ് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടർന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്ഐ എം. അഭിജിത്, എഎസ്ഐ എ ഐ നാദിർഷ, സീനിയർ സിപിഒ പി.എ. റിഷാദ്, സിപീഒമാരായ ഒ.എസ്. ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രദ്ധിക്കുക! വാഹനങ്ങൾക്ക് നിയന്ത്രണം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം ഏ‍ർപ്പെടുത്തി ജില്ലാ കളക്ടർ
58 കിലോ കഞ്ചാവ്, 135 ഗ്രാം മെത്താഫിറ്റമിൻ, എല്ലാം കൂട്ടിയിട്ട് കത്തിച്ചു, തൃശ്ശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത കഞ്ചാവും രാസലഹരിയും നശിപ്പിച്ചു