
പാലക്കാട്: അട്ടപ്പാടിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മുഹമ്മദാലിയാണ് പൊലീസ് പിടിയിലായത്. പുതുതായി രജിസ്റ്റർ ചെയ്ത കാറിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ഇയാൾ.അട്ടപ്പാടിയിൽ വാഹന പരിശോധന നടത്തിയ പൊലീസ്, കാറിൽ നിന്ന് മൂന്ന് ചാക്കുകളിലായി നിറച്ച ഹാൻസ്, പാൻപരാഗ് അടക്കമുള്ള ഉൽപന്നങ്ങളുടെ 2280 പാക്കറ്റുകളും കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ഗൂളിക്കടവിൽ സർവീസ് സ്റ്റേഷന് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.