മൊഹാലിയിൽ നിന്ന് പാവറട്ടിയിലെത്തിയ കൊറിയർ; കൈപ്പറ്റാനെത്തിയപ്പോൾ യുവാവിനെ പിടികൂടി; കണ്ടെത്തിയത് 87ഗ്രാം ചരസ്

Published : Mar 05, 2025, 08:45 AM IST
മൊഹാലിയിൽ നിന്ന് പാവറട്ടിയിലെത്തിയ കൊറിയർ; കൈപ്പറ്റാനെത്തിയപ്പോൾ യുവാവിനെ പിടികൂടി; കണ്ടെത്തിയത് 87ഗ്രാം ചരസ്

Synopsis

തൃശ്ശൂർ പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച ചരസുമായി യുവാവ് പിടിയിലായി

തൃശ്ശൂർ: പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി.  കൊറിയർ കൈപ്പറ്റാൻ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പഞ്ചാബിലെ മൊഹാലിയിൽ നിന്നു  കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ  പാക്ക് ചെയ്താണ് ചരസ് കടത്താൻ ശ്രമിച്ചത്.  കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് സ്വദേശിയായ ഷറഫുദീനെ പാവറട്ടി പോലീസും കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫും ചേർന്നാണ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മോർഫ് ചെയ്ത് ന​ഗ്നചിത്രം അയക്കുമെന്ന് ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്തി'; ആര്യനാട് 21കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം
അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചില്ല, പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യം