അവധി ദിവസങ്ങൾക്കായി കാത്തിരിക്കും, ഉയർന്ന വിലയ്ക്ക് വിൽക്കും: ഫോർട്ട്‌കൊച്ചിയിൽ യുവാവിനെ 9 ലിറ്ററോളം അനധികൃത മദ്യവുമായി പിടികൂടി

Published : Sep 23, 2026, 01:05 AM IST
Manikandan

Synopsis

ഫോർട്ട്കൊച്ചി അമരാവതിയിൽ ഡ്രൈ ഡേകളിൽ അമിതവിലയ്ക്ക് മദ്യം വിറ്റിരുന്നയാൾ പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്ന് 9 ലിറ്ററോളം അനധികൃത മദ്യം പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് ഡ്രൈ ഡേകളിൽ അമിതവിലയ്ക്ക് വിൽപ്പന നടത്തിവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതി അയോദ്ധ്യപറമ്പ് സ്വദേശി മണികണ്ഠൻ (48) ആണ് ഫോർട്ട് കൊച്ചി പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 മില്ലിലിറ്ററിന്റെ 18 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 9 ലിറ്ററോളം അനധികൃത മദ്യം പോലീസ് പിടിച്ചെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സിഐ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്ഐ അജ്മൽ ഹുസൈൻ, എസ്ഐ സന്തോഷ് കുമാർ, എഎസ്ഐമാരായ ശ്രീകുമാർ, നിഷ, സീനിയർ സിപിഒമാരായ അനീഷ് ടി.ആർ., വിപിൻ വി., അനീഷ് കെ.ടി., സിപിഒമാരായ ഉമേഷ് ഉദയൻ, പ്രജീഷ്, അജിത്, അബുതാലിബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയുടെ വീട്ടിൽ നിന്ന് മദ്യശേഖരം കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിനോദ സഞ്ചാരിയായ സ്ത്രീ മരിച്ചു, പുഴയിലിറങ്ങിയത് മുന്നറിയിപ്പ് അവഗണിച്ച്
തിരുവനന്തപുരത്ത് വീണ്ടും കാട്ടാന ആക്രമണം, ആദിവാസി മേഖലകളില്‍ കടുത്ത കൃഷിനാശം