വിൽപനയ്ക്കായി കടത്തിയത് 1.210 കിലോ കഞ്ചാവ്; കൊല്ലത്ത് 42കാരൻ പിടിയിൽ

Published : Sep 15, 2026, 08:14 AM IST
Kollam Ganja Arrest

Synopsis

കൊല്ലത്ത് കഞ്ചാവുമായി 42കാരൻ പിടിയിൽ. വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ആണ് പിടികൂടിയത്. പുനലൂർ തൊളിക്കോട് സ്വദേശി അയ്യപ്പൻ ആണ് പിടിയിലായത്.

കൊല്ലം: വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനത്തിൽ അയ്യപ്പനെയാണ് പത്തനാപുരം പൊലീസും കൊല്ലം റൂറൽ ഡാൻസഫും ചേർന്ന് അറസ്റ്റ് ചെയ്തത്.

പത്തനാപുരം കല്ലുംകടവിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദിലീപ് ഖാൻ, എഎസ്ഐ ആശദേവി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അഭി സലാം എന്നിവരും ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സു​ഗുണൻ ഐപിഎസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പച്ചക്കറിക്കട കുത്തിത്തുറന്ന് കാൽലക്ഷം കവർന്നു; പ്രതി തമിഴ്നാട്ടിൽ പിടിയിൽ, പിടിയിലായത് തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി
ചുമതല ഊരാളുങ്കലിന്, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നിർമാണ പ്രവർത്തികൾ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു