ചുമതല ഊരാളുങ്കലിന്, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നിർമാണ പ്രവർത്തികൾ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു

Published : Sep 15, 2026, 03:10 AM IST
Minister K Muraleedharan

Synopsis

മന്ത്രി കെ മുരളീധരൻ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിക്ക് തുടക്കം കുറിച്ചു. 73.61 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ശാസ്തംഗലം-മണ്ണറക്കോണം ഉൾപ്പെടെ 7.215 കിലോമീറ്റർ റോഡ് 18.5 മീറ്ററായി വികസിപ്പിക്കും. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് - വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം - പേരൂർക്കട റോഡ്, മണ്ണറക്കോണം ജംഗ്ഷൻ വികസനം എന്നിവ ഉൾപ്പെട്ട 7.215 കിലോമീറ്റർ റോഡിന്‍റെ വികസനമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയ്ക്കായി ഏറ്റെടുത്തിരിയ്ക്കുന്ന സ്ഥലത്തെ റോഡിന്‍റെ ഇരുവശം ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി,കലുങ്ക് എന്നിവയുടെ നിർമാണവും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ കെഎസ്ഇബിയുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും കേരള വാട്ടർ അതോറിട്ടിയുടെ പ്രവൃത്തികൾക്ക് 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റർ വീതിയുള്ള ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്.

ഗതാഗതത്തിന് പരമാവധി തടസം നേരിടാത്തവിധം ഓരോ വശത്തേയും നിർമാണം ഘട്ടം ഘട്ടമായാണ് നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങിൽ കൗൺസിലർമാരായ വിഷ്ണു മോഹൻ, സുമി ബാലു, നന്ദഭാർഗവ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വിമൽ പി.ബി, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു.യു, പ്രോജക്ട് എൻജിനീയർ ശരത്ചന്ദ്രൻ സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുതിയ ചെയർമാൻ: എസ് ഷാജുവിനെ തെരഞ്ഞെടുത്തു
ബെംഗളൂരുവിൽ നിന്നും ബസ്സിൽ കളിയിക്കാവിളയിൽ എത്തിയ ആളെ കൂട്ടിക്കൊണ്ടുവരാൻ പോയി; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ