വൈത്തിരി ടൗണിൽ ഫ്രാഞ്ചി, പൊലീസിന് സംശയം; കണ്ടെടുത്തത് കഞ്ചാവും സിപ് ലോക്ക് കവറുകളും; അറസ്റ്റിൽ

Published : Sep 25, 2026, 12:16 PM IST
vythiri ganja case

Synopsis

കഴിഞ്ഞ ദിവസം വൈകീട്ട് വൈത്തിരി ടൗണില്‍ സംശയാസ്പദമായി കണ്ട ഫ്രാഞ്ചിയെ പരിശോധിച്ചതില്‍ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും ലഹരി വില്‍പ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു

കല്‍പ്പറ്റ: വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിലായി. മേപ്പാടി കെ.ബി റോഡ് പഴയേടത്ത് വീട്ടില്‍ കെ. ഫ്രാന്‍സിസ് എന്ന ഫ്രാഞ്ചി (54)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് വൈത്തിരി ടൗണില്‍ സംശയാസ്പദമായി കണ്ട ഫ്രാഞ്ചിയെ പരിശോധിച്ചതില്‍ 51.57 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറുകളും ലഹരി വില്‍പ്പന നടത്തി കിട്ടിയ 5580 രൂപയും കണ്ടെടുക്കുകയായിരുന്നു. സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാള്‍ക്കെതിരെ വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളില്‍ നിരവധി ലഹരിക്കേസുകളുണ്ട്. വൈത്തിരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം. സൗജലിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലസ് ഓഫീസര്‍ മുഹമ്മദ് ഷരീഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, രതിലാഷ്, ജോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിത്തർക്കം; യുവാവിനെ കൊലപ്പെടുത്തിയ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം
കുമ്പളങ്ങി പുത്തൻകരി- മുരിക്കുതറ പാലം തകർന്നു; ബൈക്ക് യാത്രക്കാർ തോട്ടിലേക്ക് വീണു