കുമ്പളങ്ങി പുത്തൻകരി- മുരിക്കുതറ പാലം തകർന്നു; ബൈക്ക് യാത്രക്കാർ തോട്ടിലേക്ക് വീണു

Published : Sep 25, 2026, 09:20 AM IST
kumbalangi bridge collapsed

Synopsis

ഏകദേശം 40 വർഷം പഴക്കമുള്ള പാലം ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. തകർച്ച ഒഴിവാക്കുന്നതിനായി കല്ലുകൾ ഉപയോഗിച്ച് താങ്ങ് നൽകിയ നിലയിലായിരുന്നു പാലം. രണ്ട് മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ ബൈക്ക് കയറ്റരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നതായി വാർഡ് മെംബർ അനഘാ ജോസ് പറഞ്ഞു.

കുമ്പളങ്ങി(എറണാകുളം): കുമ്പളങ്ങി പഞ്ചായത്തിലെ പുത്തൻകരിയെയും മുരിക്കുതറയെയും ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് പാലം തകർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ കടന്നുപോകുകയായിരുന്ന രണ്ട് പേർ പാലം തകർന്നതോടെ ആഴമുള്ള തോട്ടിലേക്ക് വീണു.

കുമ്പളങ്ങി സ്വദേശി മിഥുൻ, എഴുപുന്ന സ്വദേശി ക്ലിന്റൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാലം തകർന്ന ഉടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും തോട്ടിൽ നിന്ന് കരയ്ക്കെത്തിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് കയർ ഉപയോഗിച്ച് കെട്ടിയാണ് പിന്നീട് കരയിലെത്തിച്ചത്.

ഏകദേശം 40 വർഷം പഴക്കമുള്ള പാലം ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. തകർച്ച ഒഴിവാക്കുന്നതിനായി കല്ലുകൾ ഉപയോഗിച്ച് താങ്ങ് നൽകിയ നിലയിലായിരുന്നു പാലം. രണ്ട് മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെ ബൈക്ക് കയറ്റരുതെന്ന് നേരത്തെ നിർദേശം നൽകിയിരുന്നതായി വാർഡ് മെംബർ അനഘാ ജോസ് പറഞ്ഞു.

പ്രദേശവാസികൾ സാധാരണയായി പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യാറില്ലെന്നും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്ത പുറംനാട്ടുകാർ ബൈക്ക് കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നും അനഘാ ജോസ് വ്യക്തമാക്കി.

മുരിക്കുതറയിൽ ഏകദേശം 15 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ പ്രധാന യാത്രാമാർഗമായിരുന്ന പാലം തകർന്നതോടെ നിത്യയാത്രകൾ പോലും ബുദ്ധിമുട്ടിലായി. വിദ്യാർഥികളും രോഗികളും ഉൾപ്പെടെയുള്ളവർ കൂടുതൽ പ്രതിസന്ധി നേരിടുന്നുണ്ട്. പുതിയ പാലം നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി പാലം നിർമിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വാർഡ് മെംബർ അനഘാ ജോസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അഴുകിയതായി പരാതി,പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ച് നഗരസഭ
ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ ഇനി എൻഐഎ കോടതി; സ്കൂൾ കെട്ടിടത്തിൽ രണ്ട് പ്രത്യേക കോടതികൾ ആരംഭിക്കാൻ അനുമതി, ആദ്യഘട്ടത്തിൽ മൂന്നുവർഷത്തേക്ക്