വിൽക്കുന്നത് ആയുർവേദ തൈലം, താമസവും സ്റ്റോറേജും വാടകവീട്ടിൽ, പൊലീസ് പരിശോധിച്ചപ്പോൾ ഹാഷിഷ് ഓയിലും 21.5 കിലോ കഞ്ചാവും

Published : Mar 02, 2026, 02:28 PM IST
Lijin

Synopsis

പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ മുല്ലശ്ശേരിയിൽ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. ഞായാറാഴ്ച പുലർച്ചയോടെയാണ് സംഭവം.

തൃശൂർ: ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) എന്നയാളുടെ വീട്ടിൽ തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21.5കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ മുല്ലശ്ശേരിയിൽ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. ഞായാറാഴ്ച പുലർച്ചയോടെയാണ് സംഭവം. വാടാനപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. വീടുകയറി ആക്രമണം നടത്തിയതിനും തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ പാവറട്ടി പോലീസ് സ്റ്റേഷനിൽ നേരത്തെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഷി അഗസ്റ്റിന് വി.വി. രാജേഷിന്‍റെ കത്ത്; 'വാൽവുകൾ തുറക്കുന്നതിൽ ആസൂത്രിത ഇടപെടൽ? പൊലീസിനെ നിയോഗിക്കണം'
ആറ്റുകാൽ ക്ഷേത്ര പരിസരം ചെളിക്കുളം, പൊങ്കാലയിടേണ്ട റോഡ് വശങ്ങളിൽ മാലിന്യം; വലഞ്ഞ് ഭക്തർ, ഉടൻ നടപടിയെന്ന് കോർപറേഷൻ