
കോഴിക്കോട്: കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം മുങ്ങിനടന്നയാളെ ഒന്നരപ്പതിറ്റാണ്ടിന് ശേഷം പോലീസ് പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലം ചൊവ്വാത്ത് പറമ്പ് സ്വദേശി ഷെറീജി(48)നെയാണ് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2010 മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 7.30ന് മക്കട കയ്യൂന്നിയിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും അതിക്രമം കാണിക്കുകയുമായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍നിന്ന് ജാമം എടുത്ത ഇയാള്‍ പിന്നീട് ഹാജരാകാതെ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഷെറീജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സഹദ്, ശാമില്‍, ഹരീഷ്, സീനിയര്‍ സിപിഒമാരായ രൂപേഷ്, സജിനേഷ്, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam