പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.

തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിൽ വാടക വീട്ടിൽ വെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും അറസ്റ്റിലായി. ഒഡീഷ സ്വദേശികളാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ 18 ന് രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred